Kerala

ജിഷയുടെ കൊലപാതകം : ഒരാള്‍ കൂടി കസ്റ്റഡിയില്‍

പെരുമ്പാവൂര്‍: കുറുപ്പുംപടിയില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ടു ഒരാള്‍ കൂടി പോലീസ് പിടിയിലായി. ഇയാളെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം 25 ആയി. ഇവരെ ചോദ്യം ചെയ്തുവരികയാണ്‌. ജിഷയുടെ സഹപാഠികളെയും ട്രാഫിക് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

അതിനിടെ ജിഷയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളുൾപ്പെടെയുള്ള തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. ഡിജിപി കേസിന്റെ കാര്യത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. നിയമം അറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. ടി.പി.സെൻകുമാർ ജിഷയുടെ വീട് സന്ദര്‍ശിച്ചു. ജിഷയുടെ കൊലപാതകത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന് സെൻകുമാർ അറിയിച്ചു. പൊലീസിനെതിരായ വിമർശനങ്ങളെ കാര്യമായെടുക്കുന്നില്ലെന്നുംഅന്വേഷണം പൂർത്തിയായ ശേഷം ആരോപണങ്ങൾക്ക് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.ജി.പി വന്നു പോയതിനു പിന്നാലെ കുറുപ്പംപടി പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിയെ ഇതുവരെ പിടികൂടാത്തത് ചോദ്യം ചെയ്ത നാട്ടുകാരെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷാവസ്ഥയുണ്ടായത്.

അതേസമയം, പോലീസ് നടപടി പൂര്‍ത്തിയായതിനാല്‍ മൃതദേഹം ദഹിപ്പിക്കാൻ നിയമതടസമില്ലെന്ന് ചൂണ്ടിക്കാട്ടി കുറുപ്പംപടി എസ്ഐയാണ് പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി സെക്രട്ടറി നല്‍കിയ കത്ത് പുറത്തുവന്നു. ഇത് വരും ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചേക്കും.

shortlink

Post Your Comments


Back to top button