Kerala

കാമവെറിയന്മാരില്‍ നിന്ന് രക്ഷപെടാന്‍ ആവുമെങ്കില്‍ ഈ ലോകം നിത്യമായ അന്ധകാരത്തിലേക്ക് ആഴ്ന്ന പോകട്ടെ എന്ന് പ്രാര്‍ഥിക്കാം

അന്ന സാരഥി

ചെറുപ്പത്തില്‍ നാമെല്ലാം ഏറ്റുചൊല്ലിയിരുന്ന, ഇന്നും കുരുന്നുകള്‍ ഏറ്റുചൊല്ലിക്കൊണ്ടിരിക്കുന്ന ആ വാചകം. എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീസഹോദരന്മാരാകുന്നു. ഇന്നതോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നു. പുച്ഛംതോന്നുന്നു. അര്‍ത്ഥമറിയാതെ ആവര്‍ത്തിച്ചു ചൊല്ലിയതാവാം പലരും. വാക്കുകള്‍ അതിമനോഹരമായി ആരോ എഴുതി. അതിനെ അര്‍ത്ഥമറിയാതെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു ഇന്നും. പവിത്രമായ സാഹോദര്യം പലര്‍ക്കും അജ്ഞാതമാകുമ്പോള്‍ പാതിവഴിയില്‍ മനസില്ലാമനസോടെ നൊമ്പരത്തോടെ പിരിഞ്ഞുപ്പോകേണ്ടി വരുന്നത് നിര്‍ഭാഗ്യവതികളായ പെണ്‍ജീവനുകളാണ്. ഭോഗമോഹമടക്കാന്‍ സ്വന്തബന്ധങ്ങളെപ്പോലും കീഴടക്കുന്നവന്‍. മുലപ്പാലിന്റെ മഹത്വമറിയാത്ത നികൃഷ്ട ജന്മങ്ങളാണ് ഇവറ്റകള്‍.

ആറാംദിവസമാണ്ശരിക്കും ദൈവത്തിന് അബദ്ധംപറ്റിയത്. കാരണം അവന്‍ നന്ദികെട്ട ഈമൃഗത്തെ സൃഷ്ട്ടിച്ചു. പ്രണയമില്ലാതെ പ്രാപിക്കുകയും, വിശപ്പിനാഹാരത്തിനല്ലാതെ കൊല്ലുകയും ചെയ്യുന്ന മനുഷ്യനെന്ന ഈ നീച സത്വത്തെ.കണ്ണുനീരില്‍ കുതിര്‍ന്ന വരികള്‍ക്കുമപ്പുറം കത്തിജ്വലിക്കുന്ന പ്രതിഷേധമാകണംനമ്മള്‍. കുഞ്ഞുശരീരങ്ങള്‍ അതിക്രൂരമായി ഭോഗിക്കപ്പെട്ട്, കഴുത്തു ഞെരിച്ചുകൊല്ലുമ്പോഴും എന്തിനാണ് തങ്ങള്‍ കൊലചെയ്യപ്പെടുന്നത്, എന്താണ് സംഭവിക്കുന്നത്‌ എന്നുപ്പോലും അറിയാനാവാത്ത പാവം കുരുന്നുകള്‍. എന്തെല്ലാം സംഭവിച്ചാലും, കൊലപാതകിയെ ഒരു മാനസികവിഭ്രാന്തി സര്‍ട്ടിഫിക്കറ്റ് നല്‍കി വിട്ടയക്കുന്നു. ഈമാനസികരോഗികളെ നിയമത്തിനുവിട്ടുകൊടുക്കാതെ ജനങ്ങള്‍സ്വന്തം നിയമങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ ഇനിയും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയരായി നടക്കാനാവൂ.

കാമം ജ്വലിക്കുന്ന മിഴികളെ ചെറുക്കാന്‍ ഇനി ഏതു പര്‍ദ്ദക്കുള്ളിലൊളിക്കണം? മനസിന്‍റെ ആഴങ്ങളില്‍ എവിടെ ഞാനിനി പാകപ്പെടണം? വെളിച്ചമേ നീ എന്നന്നേയ്ക്കുമായി മിഴികളടക്കുക. എങ്ങും നിറയുന്ന അന്ധകാരം ചിലപ്പോള്‍ ഈ സഹോദരിമാര്‍ക്കു തുണയായെങ്കിലോ. കാരണം പ്രകാശമേ നീയാണ് എന്നെ ഈ നീചന്മാര്‍ക്ക് കാണിച്ചുക്കൊടുക്കുന്നത്. ഓരോദിനവും പിറക്കുമ്പോള്‍ മിഴിനിറക്കുന്ന ഓരോ വാര്‍ത്തകള്‍ ഉണ്ടാകും. ആദിവസം അസ്തമിക്കുമ്പോള്‍ ആ ആ വാര്‍ത്തയും അസ്തമിക്കുന്നു. എന്നും, എന്തിലും, പുതുമതേടുന്ന നാം കാത്തിരിക്കുന്നു മനസിനെഞെട്ടിക്കുന്ന, കരളലിയിക്കുന്ന വാര്‍ത്തകള്‍ക്കായി……….ഇനിയും എത്രയോ പെണ്‍കുരുന്നുകള്‍ പലരുടേയും, മാനസിക വിഭ്രാന്തികള്‍ക്ക് ഇരയാകേണ്ടിയിരിക്കുന്നു……..ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ കണ്ണുകള്‍ നല്‍കേണ്ടിയിരുന്നില്ല. കണ്ണുള്ളതു കൊണ്ടാണെല്ലോ അവന്‍പെണ്ണിന്‍റെ മാറിന്റെ അളവുനോക്കുന്നതും, മാനം തകര്‍ക്കുന്നതും. കാമാഭ്രാന്തും, മതഭ്രാന്തും, മാത്രം സിരസിലേറ്റി നടക്കുന്നവരുടെയും, സംസ്ക്കാരമെന്തെന്നറിയാത്ത കാപാലികരുടെയും, നാടിനെയാണ് നാംദൈവത്തിന്‍റെ സ്വന്തംനാടെന്നു പേര്‍ചൊല്ലിവിളിക്കുന്നത്‌. ഇതു ചെകുത്താന്റെ സ്വന്തംനാടെന്നു തിരുത്തേണ്ട കാലംകഴിഞ്ഞു. അന്ന് പറുദ്ദീസയില്‍ ആദാമിന്‍റെ വാരിയെല്ലെടുത്തു ദൈവമേ നീ എന്തിനുസ്ത്രീയെ സൃഷ്ടിച്ചു……..

പുരുഷനു കൂട്ടിനായ് നല്‍കിയ പെണ്ണിനെ അവന്‍തന്നെ കീറിമുറിക്കുന്നത് കാണാനോ? അന്ന് നീ സ്ത്രീയെ സൃഷ്ടിച്ചതില്‍ ഇന്നു സ്ത്രീ ജന്മങ്ങള്‍മുഴുവന്‍ വേദനിക്കുന്നു…….പൊട്ടിക്കരയുന്നു. വേദനയോടെയാണെങ്കിലും ഇന്ന് ഓരോസ്ത്രീയും മനസ്സില്‍ഉരുവിടുന്നു……..എനിക്കൊരു പെണ്‍കുഞ്ഞു ജനിക്കരുതേയെന്ന്. പെണ്‍കുഞ്ഞുങ്ങളെല്ലാം അമ്മയുടെ ഉദരത്തിലുറങ്ങട്ടെ. ഒരിക്കലും ഉണരാത്ത ഉറക്കം. അവര്‍ക്ക് ഈ ഭ്രാന്തമായ ലോകംകാണേണ്ട. വര്‍ണ്ണങ്ങള്‍ ആസ്വദിക്കേണ്ട. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ ചൂടും, അന്ധകാരവും മാത്രംമതി. ഒരിക്കലും പിറക്കാത്ത പെണ്മക്കളെ നിങ്ങളാണ് ഭാഗ്യവതികള്‍‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button