Sports

ഐ.പി.എല്ലിനിടെ മലയാളം പറഞ്ഞ മലയാളി താരത്തിന്റെ വീഡിയോ വൈറലാകുന്നു

ഐ.പി.എല്‍ മത്സരത്തിനിടെ മലയാളം പറഞ്ഞ മലയാളി താരം സഞ്ജു വി സാംസന്റെ വീഡിയോ വൈറലാകുന്നു. ഡല്‍ഹിയും പൂനെയും തമ്മില്‍ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ഡല്‍ഹിക്കുവേണ്ടി പാതി മലയാളിയായ കരണ്‍ നായര്‍ക്കൊപ്പം ക്രീസിലുണ്ടായിരുന്നപ്പോഴാണ് സഞ്ജു മലയാളത്തില്‍ സംസാരിച്ചത്. തനിക്കെതിരെ വന്ന പന്ത് സ്‌ട്രേറ്റ് ഡ്രൈവ് ചെയ്ത് കരണിനോടായി സഞ്ജു മലയാളത്തില്‍ ‘ ഓടിക്കോ ഓടിക്കോ’ എന്ന് ഉറക്കെ വിളിച്ച് പറയുകയായിരുന്നു. ഈ സമയം ക്രീസിലുണ്ടായിരുന്ന ധോണിയും മറ്റു സഹതാരങ്ങളും സഞ്ജുവിന്റെ മലയാളം കേട്ട് പകച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button