Uncategorized

ഇന്ത്യന്‍ വംശജനായ ഐ.എസ് ഭീകരന് സംഭവിച്ചത്….

മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ ഐ.എസ് ഭീകരന്‍ നീല്‍ പ്രകാശ് എന്ന അബു ഖാലിദ് അല്‍ കംബോഡി ഇറാഖില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാഖില്‍ ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ഓസ്‌ട്രേലിയയിലെ അറ്റോണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ഐ.എസ് എന്ന ഭീകരസംഘടനയിലേക്കു യുവാക്കളെ ചേര്‍ക്കുന്നതിന്റെ പ്രധാന ചുമതലക്കാരനായിരുന്നു നീല്‍ പ്രകാശ്. ഒട്ടേറെ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തിട്ടുമുണ്ട്. ഓസ്‌ട്രേലിയയും അമേരിക്കയും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇയാള്‍ ഇറാഖിലുണ്ടെന്നു കണ്ടെത്തിയത്.

നീല്‍ പ്രകാശിനെ വധിക്കാന്‍ കഴിഞ്ഞതു ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലെ സുപ്രധാന മുന്നേറ്റമാണെന്നു പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button