India

ഭരണതുടര്‍ച്ചയ്ക്ക് ബി.ജെ.പി സഹായം തേടില്ല- ഉമ്മന്‍ ചാണ്ടി

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ബന്ധമുണ്ടെന്ന ഇടത്പക്ഷത്തിന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. പ്രതിപക്ഷത്തിരിക്കേണ്ടി വന്നാല്‍ പോലും ഭരണത്തുടച്ചയ്ക്കായി ബി.ജെ.പിയുടെ സഹായം തേടില്ലെന്നും പറഞ്ഞു. ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്‌ ഷോയിലായിരുന്നു ഉമ്മന്‍‌ചാണ്ടിയുടെ പ്രതികരണം. അതേസമയം, ചെങ്ങന്നൂരിലെ യു.ഡി.എഫ് വിമത ശോഭന ജോര്‍ജ്ജിനെതിരെ സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നതും ശ്രദ്ധേയമായി. 

shortlink

Post Your Comments


Back to top button