International

ബുന്ദിമാന്ദ്യമുള്ള മകന് പിതാവ് നല്‍കിയ സമ്മാനം ; ആരുടെയും കണ്ണു നനയ്ക്കുന്ന വീഡിയോ കാണാം

വാഷിംഗ്ടണ്‍ : ബുന്ദിമാന്ദ്യമുള്ള മകന് പിതാവ് നല്‍കിയ സമ്മാനം ആരുടെയും കണ്ണുനനയ്ക്കുന്നതാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന ഏത് സമ്മാനവും അവരെ വളരെയധികം സന്തോഷിപ്പിക്കാറുണ്ട്. പട്ടാളക്കാരനായ ജോണ്‍ ഗ്രിയേട്ടനാണ് തന്റെ 15 വയസുകാരനായ മകന്‍ ജോഷ്വയെ അതിശയിപ്പിച്ചത്.

വളരെക്കാലം മക്കളെ കാണാതിരുന്ന ശേഷം എത്തിയതായിരുന്നു ജോഷ്വ. സൗത്ത് വെസ്റ്റ് ഏഷ്യയിലായിരുന്ന ജോണ്‍ മകനെയും മകളെയും കാണാന്‍ സ്‌കൂളിലാണ് എത്തിയത്. അമേരിക്കയിലെ നെവാര്‍ക്കിലുള്ള ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ ജോഷ്വയെ സ്‌കൂളിലെത്തിയാണ് ജോണ്‍ സന്തോഷിപ്പിച്ചത്. തനിക്ക് ചുറ്റും ഇരിക്കുന്നവരോട് തന്റെ അച്ഛനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കെ ജോണ്‍ ജോഷ്വയുടെ സമീപമെത്തി ‘ഞാന്‍ ഇവിടെ ഇരുന്നോട്ടെ’ എന്നു ചോദിച്ചു.

തിരിഞ്ഞു നോക്കുമ്പോള്‍ ജോഷ്വ കാണുന്നത് അച്ഛനെ. മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി അവന്‍ അച്ഛനെ കെട്ടിപ്പിടിച്ചു. അവിടെ കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു ഈ രംഗം. ജോഷ്വയുടെ സ്‌കൂളില്‍ തന്നെ പഠിക്കുന്ന മകള്‍ ജെസീക്കയേയും ഇതേ രീതിയില്‍ തന്നെ ജോണ്‍ അതിശയിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ജെസീക്കയെ കാണുന്നതിന് ജോണ്‍ എത്തിയത്.

 

shortlink

Post Your Comments


Back to top button