ചൂട് കടുത്തിരിക്കുന്ന കേരളത്തില്‍ കനത്ത മഴയുമായി ലാ നിന എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിരീക്ഷണം. പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍ നിനോ പ്രതിഭാസമാണ് കഠിനമായ ചൂടിന് കാരണമായി കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ ചൂടിന് ആശ്വാസമായി ലാ നിന എത്തുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.എന്നാല്‍ ലാ നിന വരുന്നതോടെ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
സെപ്റ്റംബറോടെ ലാ നിന ശക്തിപ്രാപിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പസഫിക് സമുദ്രത്തില്‍ രൂപം കൊള്ളുന്ന താഴ്ന്ന വായുമര്‍ദത്തില്‍ നിന്നുമാണ് ലാ നിന ഉണ്ടാകുന്നത്. ലാ നിന എത്തിയാല്‍ സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Post Your Comments