KeralaNews

വര്‍ക്കല കൂട്ടബലാത്സംഗം : പ്രതിഷേധം കത്തുന്നു

വര്‍ക്കല● തിരുവനന്തപുരം വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ദളിത്‌ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം നേതൃത്വത്തില്‍ ജനങ്ങള്‍ വര്‍ക്കല കല്ലമ്പലത്ത് ദേശിയപാത ഉപരോധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

വര്‍ക്കല മെഡിക്കല്‍ മിഷനിലെ 19 കാരിയായ വിദ്യാര്‍ത്ഥിനിയെയാണ് കാമുകനും സംഘവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വര്‍ക്കല അയന്തിക്ക് സമീപം റെയില്‍വേ ട്രാക്കിനു സമീപം ഓട്ടോയിലാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടി ഇപ്പോള്‍ ആശുപ്രതിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി ഒരു ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഓട്ടോയില്‍ കറങ്ങാന്‍ പോകാറുണ്ടായിരുന്നു. കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനു ഇരയാക്കിയാതെന്നും വര്‍ക്കല പോലീസ് പറഞ്ഞു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ഓട്ടോയില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.കാമുകന്റെ ഓട്ടോയാണ് ഇതെന്നും പൊലീസ് പറയുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

shortlink

Post Your Comments


Back to top button