ന്യൂയോര്‍ക്ക് : ജോണ്‍സണ്‍& ജോണ്‍സണ്‍ കമ്പനിക്ക് കനത്ത പിഴ. പൗഡര്‍ ഉപയോഗിച്ച് അണ്ഡാശയത്തില്‍ ക്യാന്‍സര്‍ വന്ന് മരിച്ച യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് യു.എസ് കോടതി പിഴ ചുമത്തിയത്.
55 മില്യണ്‍ ഡോളറാണ് പിഴ ചുമത്തിയിരിക്കുന്നത്. പൗഡര്‍ കാലങ്ങളായി ഉപയോഗിച്ചിരുന്ന യുവതി കമ്പനിയ്‌ക്കെതിരെ മരിക്കുന്നതിന് മുന്‍പ് പരാതി നല്‍കിയിരുന്നു. യുവതിയുടെ മരണശേഷമാണ് ഇപ്പോള്‍ കോടതി വിധി വന്നത്.
1200 ലധികം പരാതികളാണ് കമ്പനിക്കെതിരെ നിലവിലുള്ളത്. പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നുവെന്ന് പല പരാതികളിലും പരാമര്‍ശിച്ചിരുന്നു. കമ്പനിയുടെ ടാല്‍കം പൗഡറിന് ഉള്‍പ്പെടെ മിക്ക ഉത്പന്നങ്ങള്‍ക്കും എതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രൊഡക്ടുകളെ ന്യായീകരിക്കുക മാത്രമാണ് കമ്പനി ഇതുവരെ ചെയ്തിരുന്നത്.
Post Your Comments