ഇന്റര്‍നെറ്റ് ബ്രൗസര്‍ രംഗത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ ഗൂഗില്‍ ക്രോം ആണെന്ന് പഠനം. ഡെസ്‌ക്ടോപ്പുകളില്‍ ലോകത്ത് 41.7 ശതമാനം ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ ക്രോം ആണെന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോളറര്‍ രണ്ടാം സ്ഥാനത്താണ് 41.4 ശതമാനം ഉപഭോക്താക്കള്‍ ഈ ബ്രൗസര്‍ ഉപയോഗിക്കുന്നത്.
ഭൂരിപക്ഷം ഉപഭോക്താക്കളും ഡെസ്‌ക്ടോപ്പില്‍ നിന്നും മെബൈലിലേയ്ക്ക് തങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസിംഗ് മാറ്റിയെങ്കിലും, ക്രോമിന് ഫോണിലും മുന്‍തൂക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊബൈലില്‍ 49 ശതമാനം പേരും മൊബൈലില്‍ സൈറ്റ് സന്ദര്‍ശിക്കുന്നതിനു ക്രോം ഉപയോഗിക്കുന്നുണ്ട്. വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനോടൊപ്പം മൈക്രോസോഫ്റ്റ് പുറത്തിറക്കിയ എഡ്ജ് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ മനകവരാന്‍ മൈക്രോസോഫ്റ്റിന് സാധിച്ചിട്ടുണ്ട്.
Post Your Comments