ന്യൂഡല്‍ഹി: ബാങ്കുകളില്‍ കടംവരുത്തിവച്ച് നാടുവിട്ട അപരാധിയെന്ന് തന്നെ കുറ്റപ്പെടുത്തും മുന്‍പ് മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിക്കണമെന്ന് മദ്യരാജാവ് വിജയ് മല്യ. ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുകയുടെ നല്ലൊരു ശതമാനം മടക്കി നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടും തന്നെ അപരാധിയെന്ന് വിളിക്കുന്നത് എന്തിനാണ്? കിംഗ് ഫിഷറിനു വേണ്ടി ബാങ്കുകളില്‍ നിന്ന് പണം സ്വീകരിച്ചിട്ടുണ്ട്. പണം മടക്കി നല്‍കാമെന്ന് ആവശ്യപ്പെട്ടിട്ടും തന്നെ അപരാധിയെന്ന് വിളിക്കുന്നത് എന്തിനാണെന്നും മല്യ ട്വിറ്ററിലൂടെ ചോദിക്കുന്നു.
മല്യ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. സഭ എത്തിക്‌സ് കമ്മിറ്റി മല്യയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കേയായിരുന്നു രാജി. കര്‍ണാടകയില്‍ നിന്നുള്ള സ്വതന്ത്ര അംഗമായ മല്യ രാജിക്കത്ത് ചെയര്‍മാന്‍ ഹമീദ് അന്‍സാരിക്ക് അയച്ചുനല്‍കുകയായിരുന്നു. എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ കരണ്‍ സിംഗിനും മല്യ കത്ത് നല്‍കിയിരുന്നു.
Post Your Comments