NewsIndia

ലോകം കണ്ട് കൊതി തീര്‍ന്നില്ല; നിഹാല്‍ വിടവാങ്ങി

ഇന്ത്യയില്‍ പ്രൊഗേരിയ ബാധിച്ച കുട്ടികളില്‍ ഒരാളായ 14 വയസുകാരന്‍ നിഹാല്‍ വിടവാങ്ങി. തെലങ്കാനയില്‍ മുത്തച്ഛന്റെ വസതിയിലായിരുന്നു അന്ത്യം.ഇത്തരത്തില്‍ അസുഖം ബാധിച്ച കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ടീം നിഹാല്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിഹാല്‍ പ്രശസ്തനായത്.

കുട്ടികളില്‍ ഉണ്ടാകുന്ന അപൂര്‍വരോഗമാണ് പ്രോഗെരിയ. ചെറുപ്രായത്തിലെ വാര്‍ധക്യം പിടികൂടുന്ന ഈ രോഗത്തിന്‍റെ പ്രത്യേകത തൊലികള്‍ ചുക്കിച്ചുളിഞ്ഞ്‌, കണ്ണുകള്‍ കുഴിഞ്ഞുള്ള അവസ്ഥയിലേക്ക് കുട്ടികള്‍ മാറുമെന്നാണ്. ‘പാ’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച ഔറ എന്ന കഥാപാത്രം പ്രോഗെരിയ രോഗബാധിതനായിരുന്നു. സമൂഹത്തില്‍ ഇത്തരത്തിലുള്ള കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ആ ചിത്രത്തില്‍ അവതരിപ്പിച്ചത്.

നിഹാലിന്റെ വലിയൊരാഗ്രഹമായിരുന്നു ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ കാണുകയെന്നത്. താരേ സമീന്‍ പര്‍ എന്ന ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ നിഹാലിന് ആഗ്രഹം വര്‍ധിച്ചു. ആമിറുമായുള്ള കൂടിക്കാഴ്ച നിഹാലിന്റെ ജീവിതത്തില്‍ പുതിയ വെളിച്ചം നല്‍കി. ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ തന്നെ പോലുള്ള കുട്ടികള്‍ക്കു വേണ്ടി ചെയ്യണമെന്ന അതിയായ ആഗ്രഹവും ഉണ്ടായിരുന്നു. എന്നാല്‍ വിധി അതിന് അനുവദിച്ചില്ല.

shortlink

Post Your Comments


Back to top button