ന്യൂഡല്‍ഹി : ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് നുഴഞ്ഞു കയറാന്‍ ഐ.എസ്.ഐയുടെ പുതിയ ശ്രമം. ഗെയിം, മ്യൂസിക്ആപ്ലിക്കേഷനുകള്‍ വഴി ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് നുഴഞ്ഞു കയറാന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ശ്രമിക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്ന പുതിയ വിവരം.
ടോപ് ഗണ്‍, എംപിജങ്കി, വിഡിജങ്കി, ടോക്കിങ് ഫ്രോഗ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ഇവയില്‍ ചിലതെന്നും സര്‍ക്കാര്‍ അറിയിച്ചു. ജോലി സാധ്യതകളും ചാരപ്രവര്‍ത്തനം നടത്തിയാല്‍ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തും മുന്‍ സൈനികരെ കുടുക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി ലോക്‌സഭയില്‍ അറിയിച്ചു.
2013-16 കാലയളവില്‍ സൈനികരായിരുന്ന ഏഴുപേരാണ് ചാരവൃത്തിക്ക് അറസ്റ്റിലായത്. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളിലുമുള്ള മാല്‍വെയറുകളുടെ സാന്നിധ്യത്തിന് ഐ.എസ്.ഐയെ സംശയിക്കണം. സൈബര്‍ അറ്റാക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതലുകളെടുക്കണമെന്നും കാട്ടി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും ചൗധരി വ്യക്തമാക്കി.
Post Your Comments