ലണ്ടന്‍: ‘പുതിയ ജിഹാദി ജോണ്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷുകാരന്‍ സിദ്ധാര്‍ഥ് ധര്‍ ഐ.എസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ ആണെന്നു റിപ്പോര്‍ട്ട്. ഐ.എസ് പിടിയില്‍നിന്നു രക്ഷപ്പെട്ട നിഹാദ് ബറക്കാത് എന്ന യസീദി ബാലിക, തന്നെ തട്ടിക്കൊണ്ടുപോയതും അടിമയായി വച്ചതും സിദ്ധാര്‍ഥ് ധര്‍ ആണെന്നു മൊഴിനല്‍കിയിരുന്നു. ഐ.എസ് ശക്തികേന്ദ്രമായ മൊസൂള്‍ ആണു സിദ്ധാര്‍ഥിന്റെ താവളമെന്നു ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഐ.എസില്‍ ചേര്‍ന്ന സിദ്ധാര്‍ഥിന്റെ പുതിയ പേര് അബു റുമയ്സാഹ് എന്നാണ്. യു.കെയിലായിരുന്നപ്പോള്‍ ആറുവട്ടം അറസ്റ്റിലായ സിദ്ധാര്‍ഥ് ധര്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണു ലണ്ടനില്‍നിന്നു പാരിസ് വഴി സിറിയയിലെത്തിയത്. ബ്രിട്ടിഷ് ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണു യസീദി ബാലിക, തന്നെ തടവില്‍വച്ചവരിലൊരാള്‍ അബു ധര്‍ ആണെന്നു വെളിപ്പെടുത്തിയത്. ധറിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. എന്നാല്‍ പെണ്‍കുട്ടി പറയുന്ന ആള്‍ തന്നെയാണോ സിദ്ധാര്‍ഥ് ധര്‍ എന്ന കാര്യത്തില്‍ മറ്റു തെളിവൊന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഹാദി ജോണ്‍ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് എംവാസി യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പകരം വന്നയാളാണു ധര്‍. മുഖംമൂടിയണിഞ്ഞ ഇയാളാണു ബന്ദികളെ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തിയശേഷം കഴുത്തറുത്തു കൊല്ലുന്നത്.
Post Your Comments