റായ്പൂര്‍: കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിക്കാനെത്തിയ അഞ്ചുവയസ്സുകാരന്‍റെ വയറ്റില്‍ നിന്ന് ടൂത്ത് ബ്രഷ് പുറത്തെടുത്തു. ഒരു വര്‍ഷം മുന്പ് കുട്ടി വിഴുങ്ങിയ ടൂത്ത് ബ്രഷാണ് വയറ്റില്‍ നിന്ന് നീക്കം ചെയ്തത്. ചത്തീസ്ഗഡിലെ റായ്പൂര്‍ സ്വദേശിയായ കേശവ് സാഹു എന്നഅഞ്ചുവയസ്സുകാരന്‍റെ വയറ്റില്‍ നിന്നുമാണ് ബ്രഷ് പുറത്തെടുത്തത്.
ബ്രഷ് വിഴുങ്ങിയ കാര്യം കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. എന്നാല്‍ വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വേദനയ്ക്ക് കുറവ് ഉണ്ടായിരുന്നില്ല.തുടര്‍ന്ന് കുട്ടിയുടെ അച്ഛനായ ഹേമത്ത് സാഹു കേശവിനെ റായ്പൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. കിഡ്നി സ്റ്റോണ്‍ ആണെന്നായിരുന്നു ഡേക്ടര്‍മാര്‍ കരുതിയിരുന്നത്. എന്നാല്‍ സ്കാന്‍ ചെയ്തപ്പോഴാണ് നീളമുള്ള ഒരു വസ്തു വയറ്റില്‍ കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രക്രിയയിലൂടെയാണ് ബ്രഷ് പുറത്തെടുത്തത്.
ടൂത്ത് ബ്രഷ് മൂത്രസഞ്ചിയില്‍ എത്തുന്നത് വരെയുള്ള ദൂരത്തില്‍ അഞ്ച് ദ്വാരങ്ങളാണ് വീഴ്ത്തിയത്. സാധാരണ ഗതിയില്‍ ഇന്‍ഫക്ഷന്‍ ബാധിച്ച് കുട്ടിയുടെ നില ഗുരുതരമാക്കേണ്ടതായിരുന്നു, എന്നാല്‍ അപകടം ഒന്നും കൂടാതെ ജീവന്‍ തിരിച്ച് കിട്ടിയത് അത്ഭുതമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദ്വാരങ്ങള്‍ വീണ മൂത്രസഞ്ചി പൂര്‍വസ്ഥിതിയില്‍ എത്തുന്നത് വരെ ട്രീറ്റ്മെന്റുകള്‍ തുടരും
Post Your Comments