Kerala

യു.ഡി.എഫ് ഭരണം തുടരും, ബി.ജെ.പി അക്കൗണ്ട്‌ തുറക്കില്ല- യു.ഡി.എഫ് സര്‍വേ

യു.ഡി.എഫിന് വേണ്ടി നടത്തിയ യു.ഡി.എഫ് സര്‍വേയുടെ വിശദാംശങ്ങള്‍

തിരുവനന്തപുരം ● വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ. യു.ഡി.എഫിന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻസ് എന്ന കമ്പനിയ്ക്ക് വേണ്ടി ‘മാര്‍സ്’ എന്ന സര്‍വേ ഏജന്‍സി നടത്തിയ സര്‍വേയാണ് നേരിയ ഭൂരിപക്ഷത്തില്‍ തുടര്‍ഭരണം പ്രവചിക്കുന്നത്.

യു.ഡി.എഫിന് 69-73 സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍.ഡി.എഫ് 65 മുതല്‍ 69 സീറ്റുകള്‍ വരെ നേടുമെന്നും ബി.ജെ.പി ഇത്തവണയും അക്കൗണ്ട്‌ തുറക്കില്ലെന്നും സര്‍വേ പറയുന്നു. 45 ശതമാനം വോട്ടുകളാണ് യു.ഡി.എഫിന് ലഭിക്കുക. എല്‍.ഡി.എഫിനാകട്ടെ 43 ശതമാനം വോട്ടും മറ്റുള്ളവര്‍ക്ക് 12 ശതമാനം വോട്ടും ലഭിക്കുമെന്ന് സര്‍വേ പറയുന്നു.

അടിസ്ഥാനസൗകര്യമേഖലയിലും സാമൂഹ്യക്ഷേമ മേഖലയിലും സർക്കാർ മികച്ച പ്രകടനം നടത്തിയെന്നും അത് തിരഞ്ഞെടുപ്പിൽഗുണം ചെയ്യുമെന്ന് പറയുന്ന സര്‍വേ സോളര്‍ വിവാദം യു.ഡി.എഫിനെ ബാധിക്കുമെന്നും വ്യക്തമാക്കുന്നു. ‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടിയെന്ന് സർവെയിൽ പങ്കെടുത്ത പകുതിയിലേറെ പേർ അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെ പ്രകടനത്തിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തനമികവില്‍ യു.ഡി.എഫ് എം.എല്‍.എമാരെക്കാള്‍ മുന്നില്‍ എല്‍.ഡി.എഫ് എം.എ.എമാരാണെന്നും സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം അഭിപ്രായപ്പെടുന്നു. ആകെ 7020 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button