ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനം
കാഞ്ഞങ്ങാട് : തണൽ മരങ്ങൾ മൊത്തം മുറിച്ചു മാറ്റിയ കാഞ്ഞങ്ങാട് നഗരത്തിൽ ചൂട് 38.6 ഡിഗ്രി എത്തിയപ്പോൾ പുതിയ കോട്ട ഗാന്ധി പാർക്കിലെ ആൽമര ചുവട്ടിലെ താപനില വെറും 34 ഡിഗ്രി മാത്രം.ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടുപിടിത്തം. നഗരത്തിലെ താപനിലയുടെ ഏറ്റക്കുറച്ചിലിനെ പറ്റി പഠിക്കുകയായിരുന്നു പരിഷത്ത്. റോഡു നിർമ്മാണത്തിനായാണ് നഗരത്തിൽ തണൽ വിരിച്ചു നിന്ന 50 ലേറെ മാറ്റങ്ങൾ മുറിച്ചു മാറ്റിയത്.
വികസനത്തിന്റെ പേരില് മരങ്ങൾ മുറിച്ചു മാറ്റുന്നത് നമ്മുടെ നാടിനെ തന്നെ നശിപ്പിക്കുന്നതിനു തുല്യമാണെന്നുള്ള പല വാർത്തകളും വന്ന സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ വളരെയേറെ എതിര്‍പ്പിന് വഴിവെച്ചിട്ടുണ്ട്.പണ്ട് നഗരങ്ങളിൽ പോലും ഉണ്ടായിരുന്ന ചെറുകാടുകളാണ് കാവുകൾ , കാവുകളിൽ കൂടുതൽ ഉണ്ടായിരുന്നത് ആൽമരങ്ങളും, കാവിനോട് ചേർന്ന് ഉണ്ടായിരുന്ന ജലസംഭരണികളായ കുളങ്ങളും , അന്ധവിശ്വാസമാണെന്ന് പറഞ്ഞ് നശിപ്പിച്ചപ്പോൾ ആവാസ വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും വളരെ വ്യതിയാനങ്ങൾ വന്നത് പരിഷത്ത് പഠനത്തിൽ കണ്ടുപിടിച്ചിരുന്നു.
Post Your Comments