NewsInternational

സൗദിയില്‍ കൂട്ടപിരിച്ചുവിടല്‍ തുടരും : ഇന്ത്യക്കാര്‍ ആശങ്കയില്‍

റിയാദ് : സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന സൗദി അറേബ്യയില്‍ വീണ്ടും കൂട്ടപിരിച്ചുവിടലുണ്ടാകും. കഴിഞ്ഞദിവസം അമ്പതിനായിരം പേരെ പിരിച്ചുവിട്ടതിനു പിന്നാലെ മലയാളികള്‍ അടക്കം ഇരുപത്തയ്യായിരം പേരെക്കൂടി വരും ദിവസങ്ങളില്‍ പിരിച്ചുവിടുമെന്നാണു വാര്‍ത്ത. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചതാണ് കാരണം. പിരിച്ചുവിട്ടവരുടെ വിസയും കമ്പനി റദ്ദാക്കിയതോടെ ഇവര്‍ക്കു നാടുവിടേണ്ട സാഹചര്യമായി. അതേസമയം, പലരും ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലും മറ്റും തീര്‍ക്കാനാവാത്ത സാഹചര്യത്തില്‍ ജയിലിലാകാനുള്ള സാധ്യതയുമുണ്ട്.

കിട്ടാനുള്ള ശമ്പളക്കുടിശികയും ആനുകൂല്യങ്ങളും കിട്ടാതെ സൗദി വിടില്ലെന്ന നിലപാടിലാണ് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍. പലര്‍ക്കു പതിനായിരക്കണക്കിനു റിയാല്‍ വരെ കിട്ടാനുണ്ടെന്നാണ് വിവരം. സാധാരണ തൊഴിലാളികള്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ പിരിച്ചുവിടപ്പെട്ടവരിലുണ്ട്. രണ്ടു ലക്ഷം പേരാണ് കമ്പനിയെ ആകെ ജീവനക്കാര്‍. ഇവരില്‍ നാലിലൊന്നു ഭാഗം ആളുകളെയാണു പിരിച്ചുവിട്ടത്. ഉടന്‍ തന്നെ ഇരുപത്തയ്യായിരം പേരെക്കൂടി പിരിച്ചുവിട്ടേക്കുമെന്നാണു സൂചന.
കഴിഞ്ഞമാസങ്ങളിലായി ആയിരത്തോളം ജീവനക്കാരെ വച്ചു പലവട്ടങ്ങളില്‍ പിരിച്ചുവിട്ടിരുന്നു. ഇത്തരത്തില്‍ പതിനായിരത്തോളം പേരാണ് കഴിഞ്ഞമാസങ്ങളില്‍ കമ്പനി വിട്ടത്. സാമ്പത്തിക പ്രതിസന്ധി അത്രയും കടുത്തതോടെ അമ്പതിനായിരം പേരെ ഒന്നിച്ചു പിരിട്ടുവിടാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. വിസ കൂടി റദ്ദാക്കിയതോടെ ഇവര്‍ക്കു സൗദിയില്‍ തങ്ങാന്‍ കഴിയാതെയായി. മറ്റു ജോലികള്‍ കണ്ടുപിടിക്കാനും സാധ്യമല്ല. അതേസമയം, കമ്പനി നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ നാടു വിടില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. നാലു മാസമായി കമ്പനിയില്‍ ശമ്പളം നല്‍കിയിട്ട്. പലരും ക്രെഡിറ്റ് കാര്‍ഡ് വച്ചാണ് ഇത്രയും നാള്‍ ജീവിച്ചിരുന്നത്. ഇതിന്റെ ബില്ലും അടയ്ക്കാതെ പലര്‍ക്കും സൗദി വിടാനാവില്ല. ഇതില്‍ വീഴ്ചവരുത്തിയാല്‍ ജയിലില്‍ അടയ്ക്കാനുള്ള സാധ്യതയുണ്ട്.

<പുതിയ കരാറുകള്‍ ലഭിക്കാന്‍ എത്രകാലം വേണ്ടിവരുമെന്നറിയാത്തതിനാലാണ് പിരിച്ചുവിടല്‍. പുതിയ കരാറുകള്‍ ലഭിക്കുമ്പോള്‍ പുതിയ നിയമനം നടത്താമെന്നും അതിനായി തദ്ദേശീയരെ പരിഗണിക്കാമെന്നുമാണ് കമ്പനി നിലപാട്. സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ വിദേശികളെ കമ്പനിയില്‍നിന്നു പുറത്താക്കാനുള്ള നീക്കമാണു പിരിച്ചുവിടലെന്നും സൂചനയുണ്ട്. അതിനാല്‍തന്നെ വരാനിരിക്കുന്ന പിരിച്ചുവിടലും വിദേശികളെ ലക്ഷ്യമിട്ടായിരിക്കുമെന്നാണു സൂചന.

shortlink

Post Your Comments


Back to top button