India

കടല്‍ക്കൊലക്കേസില്‍ തിരിച്ചടി

ന്യുഡല്‍ഹി : കടല്‍ക്കൊലക്കേസില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി യു.എന്‍ കോടതി വിധി. കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിനെ മോചിപ്പിക്കണമെന്നാണ് യു.എന്‍ കോടതി വിധി. 2012 ലാണ് കേരള തീരത്ത് വച്ച് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചത്.

യു.എന്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നാവികനെ വിട്ടയയ്ക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ഇറ്റലി വ്യക്തമാക്കി.കേസില്‍ തടവില്‍ കഴിയുന്ന സല്‍വത്തോറെയെ ഇറ്റലിയിലേക്ക് മടക്കി അയയ്ക്കണമെന്നാണ് കോടതി വിധി. കേസിലെ മറ്റൊരു പ്രതിയായ നാവികന്‍ മസിമിലാനോ ലത്തോറെയെ നേരത്തെ ചികിത്സാര്‍ത്ഥം ഇറ്റലിയിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിച്ചിരുന്നു.

ഇന്ത്യയില്‍ വിചാരണ നടക്കുമ്പോള്‍ വിട്ടുതരണമെന്ന ഉപാധിയില്‍ സാല്‍വത്തോടെ ജിറോണിനെ മോചിപ്പിക്കാമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കേസ് ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തെ തന്നെ ബാധിച്ച ഘട്ടത്തിലാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button