NewsInternational

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനു വിമാനം തകര്‍ത്തു

ജോലിയില്‍ നിന്ന് പിരിച്ചുവിടുക എന്നത് ഏതൊരാള്‍ക്കും സഹിക്കാവുന്നതിനും അപ്പുറമാണ്. ചിലര്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ റഷ്യയിലെ ജോലി നഷ്ടപ്പെട്ട ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ കമ്പനിയോട് കാട്ടിയ പ്രതികാര നടപടി ഇപ്പൊള്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. ഒരു മണ്ണുമാന്തി യന്ത്രം കൊണ്ട് ജെറ്റ് വിമാനം തകര്‍ത്താണ് ഇയാള്‍ പ്രതികാരം തീര്‍ത്തത്. വീഡിയോ ഇതിനോടകം കണ്ട് മൂന്ന് ലക്ഷത്തിലധികം ആളുകളാണ്. റഷ്യന്‍ എയര്‍ലൈനായ യുടി എയര്‍ ജെറ്റാണ് ഇയാള്‍ യന്ത്രം ഉപയോഗിച്ച് തകര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് മറ്റ് വാര്‍ത്തകളും വരുന്നുണ്ട്. വിമാനം ഉപയോഗ ശൂന്യമായതിനാല്‍ അതിന്റെ സ്വാഭാവിക വിധി നേരിടുകയായിരിക്കാമെന്നാണ് ചിലര്‍ പറയുന്നത്. റഷ്യയില്‍ പഴയ വിമാനങ്ങള്‍ തകര്‍ത്ത ശേഷം അതിന്റെ ഭാഗങ്ങള്‍ വില്‍ക്കുന്ന രീതിയുണ്ട്. അതിനാല്‍ അയാള്‍ തന്റെ ജോലിയുടെ ഭാഗമായി വിമാനം നശിപ്പിച്ചതായിരിക്കാമെന്നാണ് പറയുന്നത്.

സംഭവത്തിന്റെ നിജസ്ഥിതി എന്തെന്ന് വ്യക്തമല്ല. പക്ഷെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ഹരമായിരിക്കുകയാണ്. ഒരുയന്ത്രം ഒരു വിമാനത്തെ തകരപ്പാട്ട കണക്കെ പൊടിച്ചടുക്കുന്നത് പ്രേക്ഷകര്‍ക്ക് ഹരമായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button