India

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി ; മുന്‍ വ്യോമസേനാ തലവനെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ തലവന്‍ എസ്പി ത്യാഗിയെ സി.ബി.ഐ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്തത്.

എസ്പി ത്യാഗി വ്യോമസേനാ തലവനായിരുന്ന സമയത്ത് 2005 മാര്‍ച്ച് 7 ന് നടന്ന യോഗത്തില്‍ വെച്ചാണ് വി.വി.ഐ.പി ഹെലികോപ്ടറുകളുടെ സാങ്കേതിക യോഗ്യതകള്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന് അനുകൂലമായ തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് എന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. എസ്പി ത്യാഗിയുടെ സഹോദരന്മാരായ സഞ്ജീവ്, രാജീവ്, സന്ദീപ് എന്നിവര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ ഇടനിലക്കാരായ ഗ്വിഡോ ഹാസ്‌ചേക്ക്, കാര്‍ലോ ജിറോസ എന്നിവരുമായി ബന്ധം പുലര്‍ത്തിയിരുന്നതായും സി.ബി.ഐ സംശയിക്കുന്നുണ്ട്. ഇക്കാരണത്താന്‍ ത്യാഗിയുടെ സഹോദരന്മാര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എസ്പി ത്യാഗിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button