Kerala

കനത്ത വേനലില്‍ അമ്ലമഴ ; പ്രദേശവാസികള്‍ ഭീതിയില്‍

ഇടുക്കി : കനത്ത വേനലില്‍ ഇടുക്കി കുഞ്ചിത്തണ്ണിയില്‍ പ്രദേശവാസികളെ ഭീതിയിലാക്കി അമ്ലമഴ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മഞ്ഞ നിറത്തില്‍ പെയ്ത മഴ ഉണ്ടായത്.

ഇത്തരത്തില്‍ മഴ പെയ്തിട്ടുള്ള സ്ഥലങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. മഴയെ തുടര്‍ന്ന് ചെടികള്‍ കരിഞ്ഞ നിലയിലാണ്. മഴപെയ്യുമ്പോള്‍ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നതായും മഴ പെയ്ത ശേഷം ചെടികള്‍ കരിഞ്ഞുണങ്ങിയതു കൊണ്ട് അമ്ല മഴയാണ് ഇതെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

അതേസമയം, ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നാട്ടുകാരുടെ ആശങ്കയെ തുടര്‍ന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു.

shortlink

Post Your Comments


Back to top button