Kerala

വി.എസിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം – വെള്ളാപ്പള്ളി നടേശന്‍

കൊടുങ്ങല്ലൂര്‍: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാവുകൊണ്ട് മാത്രം പണിയെടുക്കുന്ന വി.എസിനും കുടുംബത്തിനും കോടികളുടെ ആസ്തി എവിടെനിന്നു വന്നുവെന്ന് അന്വേഷിക്കണമെന്ന് എസ്.എന്‍. പുരത്ത് ശ്രീനാരായണ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു.

വേലിക്കകത്ത് കുടിലില്‍ താമസിച്ചിരുന്ന അച്ചുതാനന്ദന്‍ ഇപ്പോള്‍ മതിലിനകത്തെ കൊട്ടാരത്തിലാണ് താമസിക്കുന്നതെന്ന് പരിഹസിച്ച വെള്ളാപ്പള്ളി ഈ കൊട്ടാരം കെട്ടാനുള്ള കാശ് എവിടെ നിന്നുണ്ടായി എന്ന് അച്യുതാനന്ദന്‍ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. മൈക്രോഫിനാന്‍സില്‍ അഴിമതി കാണിച്ചുവെന്ന് തെളിയിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ ഒരുക്കമാണ്. മറിച്ചാണെങ്കില്‍ വി.എസ് തല മുണ്ഡനം ചെയ്യണമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗുരുദേവന്റെ കഴുത്തില്‍ കയറിട്ട ഇടതുപക്ഷത്തെ കാഴ്ചബംഗ്ലാവിലാക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button