ചൂടില്‍ വാഹനങ്ങള്‍ക്കും സൂര്യാഘാതം. കാറുകളും വാഹനങ്ങളും തീപിടിച്ചു നശിക്കാനും ആളപായമുണ്ടാകാനുമുള്ള സാധ്യതയേറെയാണെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. അല്‍പം ശ്രദ്ധിച്ചാല്‍ ജീവാപായമുണ്ടാകില്ല.
ചൂടു കൂടിയ സമയത്തു വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നതുതന്നെ പ്രധാനം. ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കരുതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും പൊലീസും അഗ്‌നിശമന വിഭാഗവും മുന്നറിയിപ്പു നല്‍കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തകാലത്തു വാഹനങ്ങള്‍ക്കു തീപിടിച്ചത് സൂര്യാഘാതമാണെന്നാണ് വിലയിരുത്തല്‍.
ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കും മൂന്നു മണിക്കുമിടയിലാണ് വാഹനങ്ങള്‍ക്കു തീപിടിക്കാന്‍ സാധ്യത. ഒരിക്കലും വാഹനം പൊരി വെയിലത്തു പാര്‍ക്ക് ചെയ്യരുത്. ഇങ്ങനെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തീപിടിക്കാനുള്ള സാധ്യത പതിന്മടങ്ങാണ്. ചൂടേറിയ സമയത്ത് സ്റ്റാര്‍ട്ട്‌ചെയ്ത വാഹനങ്ങളിലാണ് തീപിടിച്ചത്. തീ പടര്‍ന്നത് പെട്രോള്‍ ടാങ്കിന്റെ ഭാഗത്താണെന്നു കണ്ടെത്തിയിരുന്നു. അമിതവേഗവും തീപിടിത്തത്തിനു വഴിവയ്ക്കും.
ചൂടുകാലത്ത് കാറില്‍ കയറിയാലുടന്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. ഡാഷ്, സീറ്റ് കവര്‍, എയര്‍ ഫ്രെഷ്‌നര്‍ എന്നിവയില്‍നിന്നുയരുന്ന ബെന്‍സൈം വാതകം ശ്വസിക്കുന്നത് കാന്‍സറിനു വരെ കാരണമായേക്കാം. കാറില്‍ കയറി ഗ്ലാസ് മുഴുവന്‍ താഴ്ത്തി കുറച്ചുദൂരം ഓടിയ ശേഷമേ എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. ബെന്‍സൈം ശ്വസിക്കുന്നത് എല്ലുകളുടെ ബലം കുറയ്ക്കും. രക്തത്തിലെ വെളുത്ത അണുക്കളുടെ കുറവിനും കാരണമാകും. കരളിലും വൃക്കയിലും വിഷാംശമെത്തിക്കുന്നതുമാണ് ബെന്‍സൈം.
Post Your Comments