Kerala

വി.എസിന് വോട്ടുതേടി പിണറായി

മലമ്പുഴ: കഴിഞ്ഞ ദിവസം വി.എസിന് വോട്ടുചോദിച്ച് മലമ്പുഴ മണ്ഡലത്തിൽ മുട്ടിക്കുളങ്ങരയിലെ യോഗത്തിലാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എത്തിയത്. വി.എസിന് മലമ്പുഴയില്‍ തെളിമയാര്‍ന്ന വിജയം നല്‍കണമെന്ന് പിണറായി പറഞ്ഞു. കേരളത്തിലാകെ വിഎസ് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി വിഎസിന് പൊതുസമൂഹത്തിൽ നല്ല അംഗീകാരമാണുളളതെന്നും അദ്ദേഹം പറഞ്ഞു.

വിഎസിനെ മലമ്പുഴയിൽ പരിചയപ്പെടുത്തേ ആവശ്യമില്ലെന്നും കുടുംബാംഗം എന്നപോലെ വി.എസിനെ മലമ്പുഴക്കാർ സ്വീകരിച്ചതായും പിണറായി പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ നിസാരമായി കാണരുതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button