Kerala

പ്രണയം നടിച്ച് പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലം : പ്രണയം നടിച്ച് പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശികളായ റിക്‌സൺ ,രഞ്ജിൻ എന്നിവരാണ് പിടിയിലായത്. രണ്ട് വര്‍ഷത്തിനു ശേഷമാണ് പ്രതികള്‍ അറസ്റ്റിലായത്.

2014 ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ 21 കാരിയാണ് പീഡനത്തിനിരയായത്. വനിതാ കമ്മീഷന്റെ ഷോർട് സ്റ്റേ ഹോമിൽ കഴിഞ്ഞു വന്നിരുന്ന പെൺകുട്ടിയെ അവിടെ വച്ച് പരിചയപ്പെട്ട റിക്‌സൺ പ്രണയവലയില്‍ വീഴ്ത്തുകയായിരുന്നു. യുവതിയെ പ്രണയം നടിച്ച് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് പടിഞ്ഞാറ് വശം പ്രശാന്ത് നഗറിൽ കൊണ്ടുവന്നു പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‍ പെണ്‍കുട്ടി ഗര്‍ഭിണിയകുകയും 2015 ഏപ്രിൽ മാസം ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും പിന്നീട് കുഞ്ഞിനെ തിരുവനന്തപുരം അമ്മതൊട്ടിലിൽ ഉപേക്ഷിക്കുകയും ചെയ്തു.

തുടർന്ന് കണിയാപുരത്തെ ബന്ധുവീട്ടിൽ താമസിച്ച് വന്ന പെൺകുട്ടി കുറച്ച് ദിവസം മുമ്പ് നാടുവിട്ടുപോയിരുന്നു. പിന്നീട്മംഗലപുരം പോലീന് നടത്തിയ അന്വേക്ഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു.കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി അപ്പോൾ മാത്രമാണ് 2014 ൽ നടന്ന ബലാത്സംഗ വിവരം മജിസ്‌ട്രേട്ടിന് മുന്നിൽ പറത്തത്. തുടർന്ന് നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

shortlink

Post Your Comments


Back to top button