Kerala

ജോസ് തെറ്റയില്‍ ഒളിക്യാമറ വിവാദനായികയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

പട്ടാമ്പി: മുന്‍ മന്ത്രിയും എം.എല്‍.എയുമായ ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം ഉയര്‍ത്തിയ വിവാദനായിക അങ്കമാലി സ്വദേശി നോബി അഗസ്റ്റിന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പട്ടാമ്പിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്‌ നോബി ജനവിധി തേടുന്നത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിനമായ വെള്ളിയാഴ്ച പട്ടാമ്പി ബ്ലോക്ക് ഡവലപ്‌മെന്റ ഓഫിസര്‍ മുമ്പാകെ നോബി പത്രിക സമര്‍പ്പിച്ചു.

Nobi-01

അപ്രതീക്ഷിതമായാണ് ഇവര്‍ പത്രിക നല്‍കിയത്. മത്സരിക്കുന്നതിന്റെ കാരണം പിന്നീടു പറയാമെന്നും മൂന്നു വര്‍ഷമായി തനിക്കു പട്ടാമ്പിയുമായി ബന്ധമുണ്ടെന്നും നോബി മാധ്യമങ്ങളോട് പറഞ്ഞു.

ജോസ് തെറ്റയില്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തുവന്നതു മുതലാണ് നോബി അഗസ്റ്റിന്‍ വാര്‍ത്തയില്‍ ഇടംനേടുന്നത്. തെറ്റയിലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും ഇവര്‍ ടെലിവിഷന്‍ ചാനലിലൂടെ പുറത്തുവിട്ടിരുന്നു. കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചതാണ് ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം.

എന്നാല്‍ പിന്നീട് മുഖ്യമന്ത്രിക്കു വേണ്ടിയായിരുന്നു ആരോപണവുമായി രംഗത്തുവന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. ചില കോണ്‍ഗ്രസ് എം.എല്‍എമാരായിരുന്നു ഇടനിലക്കാരെന്നും നോബി വെളിപ്പെടുത്തിയിരുന്നു.

shortlink

Post Your Comments


Back to top button