India

കല്യാണവീട്ടില്‍ ദ്വയാര്‍ത്ഥപ്പാട്ട്: സംഘര്‍ഷം, ഒരു മരണം

ഗുഡ്ഗാവ്: ഹരിയാനയില്‍ വിവാഹ ചടങ്ങനിടെ ദ്വയാര്‍ഥമുള്ള പാടിയെന്ന് ആരോപിച്ചുണ്ടായ സംഘര്‍ഷത്തില്‍ 13 കാരി വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി മേവത് ജില്ലയിലെ ബിവാനിലായിരുന്നു സംഭവം. ദിനു എന്ന ആളുടെ മകന്‍ യാബുദിയുടെ വിവാഹ ചടങ്ങിനിടെയായിരുന്നു സംഘര്‍ഷം നടന്നത്. വെള്ളിയാഴ്ച രാത്രിയില്‍ കല്യാണവീട്ടില്‍ സംഗീത പരിപാടി നടന്നു. ദ്വയാര്‍ഥമുള്ള പാട്ടുപാടിയെന്നാരോപിച്ച് അയല്‍വാസിയായ ഇസ്രേല്‍ എതിര്‍പ്പുമായി രംഗത്ത് വന്നതാണ് സംഘര്‍ഷത്തിനു കാരണമായത്. ഇസ്രേലും മറ്റുചിലരും പാട്ട് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വാക്കുതര്‍ക്കവും സംഘര്‍ഷവും ആരംഭിച്ചു. സംഘര്‍ഷത്തിനിടെ ഒരാള്‍ വെടിവയ്ക്കുകയായിരുന്നു. ഇസ്രേലിന്റെ 13 വയസുകാരി മകള്‍ സ്വാഹാലിയക്ക് വെടിയേറ്റു. നെഞ്ചില്‍ വെടിയേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തിലേറെ പേരെ പോലീസ് കസ്റഡിയിലെടുത്തു

shortlink

Post Your Comments


Back to top button