തിരുവനന്തപുരം: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ കേരളത്തില്‍ ഇന്നു നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നു ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെ കേരളത്തില്‍ എത്തേണ്ടിയിരുന്ന അമിത് ഷായ്ക്ക് തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ വിജയപ്രതീക്ഷ ഏറെയുള്ള മൂന്നു മണ്ഡലങ്ങളിലെ ബൂത്ത് യോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു ബിജെപി കേരള നേതൃത്വം അറിയിച്ചിരുന്നത്.
Post Your Comments