തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി സാന്നിധ്യമില്ലാത്ത നിയമസഭയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ബി.ജെ.പി അക്കൗണ്ട് തുറന്നാൽ മതസൗഹാർദം തകരുമെന്നും മതനിരപേക്ഷത കണ്ണിലെ കൃഷ്മണിപോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
ബി.ജെ.പിയാണ് ദേശിയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി. പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്തുന്നതില്‍ അപകടം പതിയിരിക്കുന്നുണ്ടെന്നും സാമുദായിക സംഘർഷങ്ങളുണ്ടാക്കാൻ ആര്‍.എസ്.എസ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വികസനത്തിന്റെ കാര്യത്തില്‍ സി.പി.എം 25 വര്‍ഷം പിന്നിലാണ്. സി.പി.എം യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിക്കുന്നത് പത്ത് വോട്ട് നേടാനാണെന്നും നിലവില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമാണെന്നും ആന്റണി പറഞ്ഞു.
Post Your Comments