Kerala

രശ്മിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്; പൊലീസിനെതിരെ രാഹുല്‍ പശുപാലന്‍ നിയമനടപടിയ്ക്ക്

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ പശുപാലന്റെ ഭാര്യ രശ്മി ആര്‍ നായരുടെ അശ്ലീല വീഡിയോകളും നഗ്ന ചിത്രങ്ങളും പോലീസ് പ്രച്ചരിപ്പിച്ചെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ പശുപാലന്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അറസ്റ്റിലായ രശ്മിയുടെ ലാപ്‌ടോപ്പിലെയും മൊബൈല്‍ ഫോണിലെയും ചിത്രങ്ങള്‍ പോലീസ് ചോര്‍ത്തിയെന്നാണ് പരാതി. ഇക്കാര്യത്തില്‍ അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയെ സമീപിക്കാന്‍ രാഹുല്‍ ഒരുഗുന്നതായാണ് റിപ്പോര്‍ട്ട്.

രശ്മിയുടെ അന്‍പതോളം അശ്ലീല വീഡിയോകളും നൂറിലേറെ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടത്. താനും രശ്മിയും ഒത്തുള്ള ദൃശ്യങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നതായി രാഹുല്‍ ആരോപിക്കുന്നു. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും രാഹുല്‍ പറയുന്നു. തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടത് കേസിനെ സാരമായി ബാധിക്കുമെന്നും, ഇതിനു പിന്നില്‍ പോലീസിന്റെ ഗൂഡാലോചനയാണെന്നുമാണ് രാഹുലിന്റെ വാദം. കേസ് അന്വേഷിച്ച ഉന്നതഉദ്യോഗസ്ഥന്‍ അടക്കം നൂറിലേറെ പോലീസുകാര്‍ക്കെതിരെയാണ് രാഹുല്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.

shortlink

Post Your Comments


Back to top button