Kerala

ഗണേഷിന്റെ വിദ്യാഭ്യാസ യോഗ്യത : പ്രതികരണവുമായി ജഗദീഷ്

പത്തനാപുരം: പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി പി.വി ജഗദീഷ് കുമാര്‍. ജനപ്രതിനിനിധികൾ സംശയങ്ങൾക്കതീതരും സത്യസന്ധരുമായിരിക്കണം. ഒരു ജനപ്രനിധി ജനങ്ങൾക്കു മുന്നിൽ ഒന്നും മറച്ചുവയ്ക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു.

ഗണേഷ് കഴിഞ്ഞ മൂന്നുതവണ മത്സരിച്ചപ്പോഴും നാമനിര്‍ദ്ദേശപ്പത്രികയില്‍ ബി.കോം ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പ്രീ-ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യതയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചു നേരത്തേ കോടതിയിൽ സ്വകാര്യ അന്യായം ഉണ്ടായിരുന്നു. പിന്നീട് ഇത് പിന്‍വലിച്ചു.

shortlink

Post Your Comments


Back to top button