NewsBusiness

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ₹ 1.06 രൂപയും ഡീസല്‍ ലിറ്ററിന് ₹ 2.94 രൂപയുമാണ് വര്‍ധിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ₹ 61.13 ല്‍ നിന്ന് ₹ 62.19 ആയും ഡീസല്‍ ലിറ്ററിന് ₹ 48.01 ല്‍ നിന്ന് ₹ 50.95 ആയും ഉയരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് മറ്റുസംസ്ഥാനങ്ങളിലും ആനുപാതികമായ വര്‍ധനവുണ്ടാകും.

ഏപ്രില്‍ പതിനാറിന് പെട്രോള്‍ ലിറ്ററിന് 74 പൈസയും ഡീസല്‍ ലിറ്ററിന് ₹ 1.30 രൂപയും കുറച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button