NewsInternational

ആനക്കൊമ്പ് വേട്ട തടയാന്‍ കടുത്ത നടപടിയുമായി കെനിയ

കൊമ്പ് എടുക്കന്നതിനായി ആനകളേയും, കാണ്ടാമൃഗങ്ങളേയും നിഷ്കരുണം കൊന്നുടുക്കുന്ന പ്രവണതയ്ക്ക് തടയിടാന്‍ കെനിയ കടുത്ത നടപടികള്‍ തുടങ്ങി. കൊമ്പ് വേട്ടക്കാരുടെ കയ്യില്‍ നിന്ന്‍ പിടിച്ചെടുത്ത വന്‍ ആനക്കൊമ്പ്, കാണ്ടാമൃഗക്കൊമ്പ് ശേഖരം കെനിയ ഇന്ന്‍ അഗ്നിക്കിരയാക്കി. കള്ളക്കടത്തുകാര്‍ക്ക് അധോലോക വിപണിയില്‍ വന്‍തുക നേടിക്കൊടുക്കുമായിരുന്ന ഭീമന്‍ കൊമ്പുശേഖരത്തിനാണ് കെനിയന്‍ പ്രസിഡന്‍റ് ഉഹ്രു കെന്യാത്ത തന്നെ ഇന്ന് തീകൊളുത്തിയത്.

കെനിയന്‍ തലസ്ഥാനമായ നൈറോബിക്കടുത്തുള്ള ഒരു കളിസ്ഥലത്താണ് 105-ടണ്ണോളം വരുന്ന കൊമ്പ് തീനാളങ്ങള്‍ക്കിരയായത്. ഏകദേശം 8,000 ആനകളേയും കാണ്ടാമൃഗങ്ങളെയും കൊന്നൊടുക്കിയാണ് ഇത്രവലിയ ഒരു ശേഖരം കൊള്ളക്കാര്‍ തയാറാക്കിയത്. 1989 മുതല്‍ കെനിയ ഈ രീതി പിന്തുടരുന്നു.

മൃഗങ്ങളുടെ കൊമ്പിന്‍റെ വില്‍പ്പന ലോകമൊട്ടുക്കും നിരോധിക്കണം എന്ന ആവശ്യം ഈ വര്‍ഷാന്ത്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ചേരുന്ന Convention on International Trade in Endangered Species of Wild Fauna and Flora (CITES)-ന്‍റെ യോഗത്തില്‍ ഉന്നയിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കെനിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button