Kerala

വി.എസിനെതിരെ ചെന്നിത്തല പരാതി നല്‍കി

ആലപ്പുഴ: തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ധര്‍മടത്തെ ഇടതു സ്ഥാനാര്‍ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ തനിക്കെതിരെ ഒന്‍പത് കേസുകള്‍ ഉണ്ടെന്ന് വി.എസ് വ്യാജ ആരോപണം ഉന്നയിച്ചുവെന്നാണ് പരാതി.

യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരേ 131 കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button