International

മതനിന്ദ: തുന്നല്‍ക്കാരനെ വെട്ടിക്കൊന്നു

ധാക്ക: ബംഗ്ളാദേശിലെ തംഗയില്‍ മതനിന്ദ ആരോപിച്ച് തുന്നല്‍ക്കാരനെ വെട്ടിക്കൊന്നു. നിഖില്‍ ചന്ദ്ര ജോര്‍ദര്‍ (50) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ റോഡരുകില്‍ നിന്ന നിഖില്‍ ചന്ദ്രയുടെ തലയിലും കഴുത്തിലും വെട്ടുകയായിരുന്നു. മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഇയാള്‍ക്കെതിരെ നാലു വര്‍ഷം മുമ്പ് ചിലര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്നുമുതല്‍ വധഭീഷണിയുണ്ടായിരുന്നതായും പോലീസ് പറയുന്നു.

shortlink

Post Your Comments


Back to top button