Kerala

കേന്ദ്രമന്ത്രി സ്ഥാനം: കേരളത്തിന്‌ അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പ്

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പ്. സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും ശക്തമായ പ്രകടനം കാഴ്ച വയ്ക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കേരളത്തിലും അസമിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും ജെയ്റ്റലി പറഞ്ഞു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മാര്‍ഗരേഖയുടെ പുറത്തിറക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് കേരളത്തില്‍ എത്തിയ ജെയ്റ്റ്‌ലി ദൃശ്യ മാധ്യമത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് മുഖ്യശത്രുവെന്ന് പറയുന്നത് ആന്റണിയുടെ രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റേത് മതമൌലികവാദ രാഷ്ട്രീയമാണെന്നും ലീഗിന്റെ ചരിത്രം മറക്കാന്‍ സാധിക്കില്ലെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

shortlink

Post Your Comments


Back to top button