Gulf

ദുബായില്‍ ബൈക്കപകടങ്ങളില്‍ 10 മരണം

ദുബായ്: കഴിഞ്ഞവര്‍ഷം ദുബായില്‍ 126 മോട്ടോര്‍ബൈക്ക് അപകടങ്ങളിലായി 10 പേര്‍ കൊല്ലപ്പെട്ടതായി ദുബായ് പോലീസ് ട്രാഫിക് വിഭാഗത്തിന്റെ കണക്കുകള്‍. ഈ അപകടങ്ങളില്‍ 142 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 22 പേര്‍ക്ക് അതീവ ഗുരുതരമായും 56 പേര്‍ക്ക് സാരമായും 54 പേര്‍ക്ക് നിസാര പരിക്കുകളുമേറ്റു.

ചില അപകടങ്ങള്‍ അതീവഗുരുതരമാണ്, ചില കേസുകളില്‍ ചിലര്‍ക്ക് കാലുകളും കൈകളും നഷ്ടമായി- ദുബായ് പോലീസ് അസിസ്റ്റന്റ്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മൊഹമ്മദ്‌ സൈഫ് അല്‍ സാഫിന്‍ പറഞ്ഞു. മോട്ടോര്‍ സൈക്കിളുകള്‍ക്കായി റോഡില്‍ പ്രത്യേക ലൈന്‍ എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ അപടകങ്ങളിലെക്കാള്‍ 30 ഇരട്ടി മരണവും പരിക്കുമാണ് ബൈക്ക് അപകടങ്ങളില്‍ നിന്നുണ്ടാകുന്നതെന്നും മേജര്‍ ജനറല്‍ അല്‍-സാഫിന്‍ കൂട്ടിച്ചേര്‍ത്തു.

ഡെലിവറി മാന്‍മാരും യുവാക്കളുമാണ് കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button