തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരം മുട്ടുംമ്പോൾ കൊങ്ങയ്ക്ക് പിടിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. തന്റെ പ്രസംഗത്തിനെതിരെ ഉമ്മൻ ചാണ്ടി തിരുവനന്തപുരം ജില്ലാ കോടതിയുടെ വെക്കേഷൻ ബഞ്ചിൽ ഹർജി ഫയൽ ചെയ്തത് തന്റെ പ്രസംഗത്തിലൂടെ വിവസ്ത്രനാക്കപ്പെടുന്ന ഉമ്മൻ ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനാണെന്നും വി.എസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.നാഴികയ്ക്ക് നാല്പത് വട്ടം ജനകീയ കോടതി എന്ന് വിളിച്ചു കൂവുന്ന ഉമ്മൻ ചാണ്ടി ഇപ്പോൾ ജനകീയ കോടതിയെയും ഭയപ്പെടുന്നു.
മുഖ്യ മന്ത്രിയും കൂട്ടരും നടത്തിയിട്ടുള്ള എല്ലാ കൊള്ളരുതായ്മകളും താന്‍ പുറത്ത് കൊണ്ട് വരും. അതിന് തടയിടാൻ വേണ്ടി തന്റെനാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മൻ ചാണ്ടി വിഢികളുടെ സ്വർഗ്ഗത്തിലാന്നെന്നും വി.എസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഉത്തരം മുട്ടുംമ്പോൾ കൊങ്ങയ്ക്ക് പിടിക്കുന്നു!
എന്റെ പ്രസംഗം തടസ്സപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരം ജില്ലാ കോടതിയുടെ വെക്കേഷൻ ബഞ്ചിൽ ഹർജി ഫയൽ ചെയ്തത് എന്റെ പ്രസംഗത്തിലൂടെ വിവസ്ത്രനാക്കപ്പെടുന്ന ഉമ്മൻ ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനാണ്.
ഞാൻ നടത്തുന്ന പ്രസംഗങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യന്ത്രി ഉമ്മൻ ചാണ്ടി ഫയൽ ചെയ്ത IA.1191/2016 എന്ന കേസ് നാളെ വിചാരണയ്ക്ക് വരികയാണ്. മുഖ്യമന്ത്രിയുടെ നാറുന്ന അഴിമതി കേസുകളുടെ സത്യസന്ധമായ വിവരങ്ങൾ ഞാൻ നടത്തുന്ന പ്രസംഗങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയുള്ള എന്റെ ഇടപെടലുകളിലൂടെയും പ്രചരിക്കുന്നത് കണ്ട് വിളറിപൂണ്ടാണ് മുഖ്യമന്ത്രി കോടതിയെ സമീപിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ നടത്തിയിട്ടുള്ള തട്ടിപ്പും വെട്ടിപ്പും ജനങ്ങളുടെ മുമ്പാകെ കൊണ്ട് വരേണ്ടത് എന്റെ കടമയാണ്. ഇത് ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല സന്ദർഭമാണ് തിരഞ്ഞെടുപ്പ്. ഇത് പ്രതിരോധിക്കാൻ അമ്പേ പരാജയപ്പെട്ട മുഖ്യമന്ത്രി ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത് അപഹാസ്യവും ഒളിച്ചോടലും ആണ്. നാഴികയ്ക്ക് നാല്പത് വട്ടം ജനകീയ കോടതി എന്ന് വിളിച്ചു കൂവുന്ന ഉമ്മൻ ചാണ്ടി ഇപ്പോൾ ജനകീയ കോടതിയെയും ഭയപ്പെടുന്നു.
മുഖ്യ മന്ത്രിയും കൂട്ടരും നടത്തിയിട്ടുള്ള എല്ലാ കൊള്ളരുതായ്മകളും ഞാൻ പുറത്ത് കൊണ്ട് വരും. അതിന് തടയിടാൻ വേണ്ടി എന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മൻ ചാണ്ടി താങ്കൾ വിഢികളുടെ സ്വർഗ്ഗത്തിലാണ്.
Post Your Comments