NewsInternational

യു.എസ് സൈനികര്‍ക്ക് ഉത്തരകൊറിയയുടെ ഭീഷണി

പ്യോങ്‌യാങ്: അതിര്‍ത്തിയില്‍ നടത്തുന്ന തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കില്‍ നായയെ കൊല്ലുന്നതുപോലെ കൊല്ലുമെന്ന് യു.എസ് സൈനികര്‍ക്ക് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയന്‍ സൈനികരെ പ്രകോപിപ്പിക്കാനാണ് യു.എസ് സൈനികരുടെ ശ്രമം. ഉത്തര കൊറിയയ്ക്കുനേരെ ആയുധമെടുക്കാന്‍ ദക്ഷിണ കൊറിയന്‍ സൈനികരെ പ്രോല്‍സാഹിപ്പിക്കുന്നത് യുഎസ് സൈനികരാണെന്നും ഉത്തര കൊറിയ ആരോപിക്കുന്നു. അതിര്‍ത്തിയില്‍ യു.എസ് സൈനികര്‍ നടത്തുന്ന തെമ്മാടിത്തരം അവസാനിപ്പിക്കണം. അല്ലെങ്കില്‍ നായയെ കൊല്ലുന്നതുപോലെ കൊല്ലുമെന്നാണ് ഉത്തര കൊറിയന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

തങ്ങളെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദക്ഷിണ കൊറിയയുടെയും യു.എസ് സൈനികരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നുവെന്ന് ഉത്തര കൊറിയ ഇതിനുമുന്‍പും ആരോപിച്ചിട്ടുണ്ട്. അതേസമയം, ഉത്തര കൊറിയയുടെ ഭീഷണിയെക്കുറിച്ച് യു.എസ് സൈന്യമോ ദക്ഷിണ കൊറിയന്‍ സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button