ജിദ്ദ : രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 2800 ഗര്‍ഭച്ഛിദ്ര ഗുളികള്‍ സൗദി കസ്റ്റംസ് അധികൃതര്‍ പിടികൂടി. സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ തുറമുഖ നഗരമായ യാന്‍ബുവിലെ വിമാനത്താവളത്തിലെത്തിയ പ്രവാസി യാത്രക്കാരന്റെ ബാഗില്‍ നിന്ന് 1,792 ഗുളികളാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇതേ വിമാനത്താവളത്തിലെത്തിയ മറ്റൊരു യാത്രക്കാരനില്‍ നിന്ന് 1,008 ഗര്‍ഭച്ഛിദ്ര ഗുളികളും കസ്റ്റംസ് പിടികൂടിയതായി സദ പത്രം റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് യാത്രക്കാരേയും അറസ്റ്റ് ചെയ്തു. വിവരരുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments