NewsIndia

ഡയബെറ്റ്‌സിന് പുതിയ മരുന്നുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം

കൊച്ചി : പ്രമേഹ രോഗത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണകേന്ദ്രം (സി.എം.എഫ്.ആര്‍.ഐ) വികസിപ്പിച്ചെടുത്ത മരുന്ന് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നു.

തീരക്കടലില്‍ കാണുന്ന പ്രത്യേകതരം കടല്‍പ്പായലില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സംയുക്തം ഉപയോഗിച്ച് തയ്യാറാക്കുന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നം കടല്‍മിന്‍ എഡിസിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിന് സി.എം.എഫ്.ആര്‍.ഐ ഹൈദ്രാബാദിലെ സെലസ്റ്റിയല്‍ ബയോലാബ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു.

മൂന്ന് വര്‍ഷമായി തുടര്‍ന്ന് വരുന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് വാണിജ്യാടിസ്ഥാനത്തില്‍ മരുന്ന് പുറത്തിറക്കുന്നതെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. 500 മില്ലി ഗ്രാം ക്യാപ്‌സൂളുകളായി ഇത് വിപണിയില്‍ ലഭ്യമാകും. മരുന്നിന്റെ പേറ്റന്റിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button