കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷത്തിന്റെ വക്താവായി ആര്‍.എസ്.എസിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. ഇടതുപക്ഷം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നുവെന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നും കളമശേരിയിലെ തട്ടാംപടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്ത പിണറായി പറഞ്ഞു. ഇടതുപക്ഷം മതനിരപേക്ഷതയുടെ ഉറച്ച പക്ഷത്താണ്. ഉമ്മന്‍ ചാണ്ടി ആരോപിക്കുന്ന ആര്‍.എസ്.എസ് പ്രീണനം ഇടതുപക്ഷത്തിന്റെ തലയില്‍ ചേരില്ല. ജനങ്ങള്‍ കൈവിടുമെന്ന ഭയം ഉമ്മന്‍ ചാണ്ടിക്കും ആര്‍.എസ്.എസിനും ഒരുപോലെയുണ്ട്.
അതു മറികടക്കാനാണ് ഇവര്‍ പരസ്പരസഹായം തേടുന്നത്. വി.പി. സിംഗിനെ തള്ളിയിടാന്‍ ആര്‍.എസി.എസിന്റെ പിന്തുണ തേടിയവരാണ് കോണ്‍ഗ്രസുകാര്‍. ആര്‍.എസ്.എസിന് രണ്ടാളെ കൂട്ടാനാണ് ബി.ഡി.ജെ.എസ് അടക്കമുള്ള പാര്‍ട്ടികളെ കൂട്ടുപിടിച്ചിരിക്കുന്നത്. എന്നാല്‍ സംവരണ ആനുകൂല്യമുള്ളവര്‍ ആര്‍.എസ്.എസിനോടു ചേരുന്നത് കത്തിക്കു താഴെ കഴുത്തുവയ്ക്കുന്നതിനു തുല്യമാണെന്ന് പിണറായി പറഞ്ഞു. നാടിന്റെയും നാട്ടുകാരുടെയും പ്രശ്‌നങ്ങള്‍ നോക്കാന്‍ സമയമില്ലാത്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്തെ ഏറെ പിറകോട്ടടിപ്പിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരാണ് 2011 ല്‍ വീണ്ടും അധികാരത്തില്‍ വന്നതെങ്കില്‍ കൊച്ചി മെട്രോയില്‍ ഇപ്പോള്‍ ട്രെയിന്‍ ഓടി തുടങ്ങുമായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
Post Your Comments