NewsInternational

ബസിന് തീപിടിച്ച് എട്ടു മരണം; അഞ്ചു പേര്‍ക്ക് പരിക്ക്

ബെയ്ജിംഗ്: ചൈനയില്‍ ബസിന് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ഓടിക്കൊണ്ടിരുന്ന ബസിന് അക്രമികള്‍ തീവച്ചതാണ് അപകടകാരണമെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഷിയാംഗ് പൊലീസ് ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു. അന്വേഷണം തുടരുകയാണ്. ജനുവരിയില്‍ ഇത്തരത്തില്‍ ബസിനുനേര്‍ക്കുണ്ടായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2013 ല്‍ നടന്ന സമാനസംഭവത്തില്‍ 47 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button