IndiaNews

ഇരുപതിനായിരത്തിലധികം എലികള്‍ക്ക് അഭയസ്ഥാനമായ രാജസ്ഥാനിലെ ക്ഷേത്രം

മുംബൈ: രാജസ്ഥാനിലെ ബിക്കാനീറിന് 30-കിലോമീറ്റര്‍ അകലെയുള്ള ദേശ്നോകെയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ചരന്‍ വിഭാഗത്തിലെ സന്ന്യാസിനിയായ കര്‍ണി മാതയുടെ പേരിലുള്ളതാണ്. ദുര്‍ഗ്ഗാ ദേവിയുടെ അവതാരമായാണ് കര്‍ണി മാതയെ വിശ്വാസികള്‍ കാണുന്നത്. ഈ അമ്പലം ലോകപ്രശസ്തമാകുന്നത് ഇവിടെ അഭയം തേടിയിരിക്കുന്ന ഇരുപതിനായിരത്തിലധികം വരുന്ന എലികള്‍ കാരണമാണ്.

കര്‍ണി മാത വിവാഹിതയായെങ്കിലും, അവര്‍ക്ക് വൈവാഹിക ജീവിതത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഇതുമൂലം കര്‍ണി മാത തന്‍റെ സഹോദരിയെ തന്‍റെ ഭര്‍ത്താവിന് വിവാഹം കഴിച്ചു കൊടുത്തു. തുടര്‍ന്ന്‍ എല്ലാവരുടേയും സമ്മതത്തോടെ അവര്‍ ആദ്ധ്യാത്മിക ജീവിതപാത സ്വീകരിച്ചു.

കര്‍ണി മാതയുടെ വളര്‍ത്തുമകനായിരുന്ന ലക്ഷ്മണ്‍ മുങ്ങി മരിക്കുകയുണ്ടായി. അപ്പോള്‍, യമദേവനോട് ലക്ഷ്മണിന്‍റെ ജീവന് വേണ്ടി കര്‍ണി മാതയ്ക്ക് അപേക്ഷിക്കേണ്ടതായി വന്നു. ആദ്യമൊക്കെ വിസമ്മതിച്ചു എങ്കിലും, കര്‍ണി മാതയുടെ നിരന്തര ശ്രമങ്ങള്‍ കണ്ട യമന്‍ ലക്ഷ്മണ്‍ ഉള്‍പ്പെടെ അവരുടെ എല്ലാ പുരുഷ ഭക്തരേയും എലികളുടെ രൂപത്തില്‍ പുനര്‍ജന്മം നല്‍കാന്‍ സമ്മതിച്ചു.

20,000-ത്തിലധികം വരുന്ന ഒരു സൈന്യം ഇതിനിടെ യുദ്ധത്തിലെ തോല്‍വി ഭയന്ന്‍ ഒളിച്ചോടിയിരുന്നു. ഈ ഭീരുത്വത്തിന് മരണമായിരുന്നു അക്കാലത്ത് ശിക്ഷ. സ്നേഹത്തിന്‍റെ നിറകുടമായിരുന്ന കര്‍ണി മാത ഇവരോട് ക്ഷമിക്കുകയും, അവരേയും ലക്ഷ്മണിനോടൊപ്പം എലികളുടെ രൂപത്തില്‍ പുനര്‍ജന്മം നല്‍കി സ്വീകരിക്കാന്‍ തയാറാകുകയും ചെയ്തു.

shortlink

Post Your Comments


Back to top button