International

വിമാനത്തിനുള്ളില്‍ യാത്രക്കാരന്റെ ആത്മഹത്യാശ്രമം

ഹോങ് കോംങ് ● വിമാനത്തിനുള്ളിലെ ബാത്ത്റൂമില്‍ യാത്രക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സിയോളില്‍ നിന്ന് ഹോങ് കോംങ്ങിലെക്ക് വന്ന കാത്തി പസിഫിക് വിമാനത്തിലാണ് സംഭവം. വിമാനം ഹോങ് കോംങ്ങില്‍ ലാന്‍ഡ്‌ ചെയ്തപ്പോഴും യാത്രക്കരാന്‍ ബാത്ത്റൂമില്‍ നിന്ന് പുറത്തിറങ്ങാതെ തുടരുകയായിരുന്നു.

സുരഷാ കാരണങ്ങളാല്‍ വിമാനം ലാന്‍ഡിംഗിന് തയ്യാറെടുക്കുമ്പോള്‍ യാത്രക്കാരെ വാഷ്മൂമില്‍ പ്രവേശിക്കാന്‍ അനുവദിക്കാറില്ല. എന്നാല്‍ ഈ വിമാനത്തിലെ യാത്രക്കാരാര്‍ വിമാനം ലാന്‍ഡ് ചെയ്തിട്ടും ബാത്ത്റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ വാതില്‍ പൊളിച്ചാണ് ജീവനക്കാര്‍ ഇയാളെ പുറത്തിറക്കിയത്.

ജീവനക്കാര്‍ വാതിലിന്റെ ലോക്ക് തകര്‍ത്ത് നോക്കുമ്പോള്‍ രക്തംവാര്‍ന്ന് കിടക്കുന്ന യാത്രക്കാരനെയാണ് കണ്ടത്. സിയോളില്‍ നിന്ന് ഹോങ് കോംങ് വഴി കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്ന നേപ്പാളി വംശജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ചികിത്സയ്ക്ക് ശേഷം പിന്നീട് വിട്ടയച്ചു.

സംഭവത്തെക്കുറിച്ച് കാത്തി പസിഫിക് പ്രതികരിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button