തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സര്ജറി വിഭാഗത്തിലെ എ സി പ്രവർത്തിക്കാതായിട്ടു മാസങ്ങളായി.ഐ സി യുവിൽ കിടക്കണമെങ്കിൽ രോഗി ഫാൻ കൂടെ കൊണ്ടുപോകണമെന്ന സ്ഥിതി വന്നപ്പോൾ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.ഇവിടെയുള്ള അഞ്ചു രോഗികള് ചൂട് സഹിക്കാനാവാതെ പെടസ്ടൽ ഫാൻ സ്വന്തമായി വാങ്ങി വെച്ച് ഉപയോഗിക്കുകയായിരുന്നു.
ഐ സി യുവിൽ ഫാൻ ഉപയോഗിക്കുന്നതിനു രോഗികളിൽ നിന്നും 25 രൂപ വീതം ഈടാക്കുകയും ചെയ്തു.സംഭവത്തെക്കുറിച്ച്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടരും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും ജൂൺ 29 നകം അന്വേഷണം നടത്തി വിശദീകരണം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റീസ് കെ ബി കോശി ആവശ്യപ്പെട്ടു.
Post Your Comments