കേരളത്തിൽ ഇന്നും നാളെയും ചൂട് കാറ്റടിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുന്‍കരുതലെടുക്കണമെന്നു നിർദ്ദേശം. രാവിലെ 11 മണി മുതൽ 3 മണി വരെ വെയിലത്ത് യാത്ര ചെയ്യരുതെന്നും യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും കുട കൈയില്‍ കരുതണമെന്നും നിര്‍ദേശമുണ്ട്. യാത്ര ചെയ്യുന്നവര്‍ 1 കുപ്പി( 1 ലിറ്റർ) വെള്ളവും ഗ്ലൂക്കോസ് പാക്കറ്റും കരുതേണ്ടതാണ്. പ്രത്യേകിച്ചും അസുഖബാധിതരും വൃദ്ധരും കുട്ടികളും
.ആശുപ്രതികള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം, ഒ.ആര്.എസ് ലായനികള്‍ എന്നിവ കരുതണം. എല്ലാ തൊഴിലിടങ്ങളിലും ആവശ്യത്തിന് കുടിവെള്ളവും ഒ.ആര്.എസ് പാക്കറ്റും കരുതണം. സൂര്യാതാപമേറ്റ് വരുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. കർഷകർ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യന്നവര്‍ 11മുതല്‍ മൂന്നുവരെ ജോലി ചെയ്യരുത് എന്നും നിർദ്ദേശമുണ്ട്
Post Your Comments