സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ കോടതിവിധിയുടെ സഹായത്തോടെ പ്രവേശിച്ച തൃപ്തി ഇതേ നീക്കവുമായി ഇനി ശബരിമലയിലേക്ക് .സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ശബരിമല ക്ഷേത്രം അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇതിനെത്തുടര്‍ന്ന് അടുത്തമാസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും തീരുമാനം എടുക്കാന്‍ രണ്ടാഴ്ച സമയം നല്‍കുമെന്നും അതിന് ശേഷം പ്രതിഷേധം തുടങ്ങുമെന്നുമാണ് വിവരം.
നേരത്തേ അഹമ്മദ് നഗറിലെ ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ടപ്പോള്‍ തൃപ്തിക്ക് കേരളത്തില്‍ നിന്നും വന്‍ തോതില്‍ പിന്തുണ ലഭിച്ചിരുന്നു. ഇത് തന്നെയാണ് കേരളത്തിലേക്ക് അടുത്തമാസം എത്താന്‍ പ്രചോദനമായിരിക്കുന്നത്. ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തിന് പിന്നാലെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള മുംബൈയിലെ ഹാജി അലി ദര്‍ഗയാണ് തൃപ്തി ഇപ്പോള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്.
Post Your Comments