KeralaNews

സൂര്യാഘാത ഭീഷണിയില്‍ അന്യസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന മലയാളികള്‍

പാലക്കാട്: സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണത്തിനായി ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കടുത്ത വെയിലത്ത് ജോലി ചെയ്യിച്ച് സര്‍ക്കാര്‍.

പകല്‍ സമയങ്ങളില്‍ സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ 11 മണി മണി മുതല്‍ 3 മണി വരെ പുറംജോലികള്‍ ചെയ്യുന്നവര്‍ തണലുകളിലേക്ക് മാറണമെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നേരത്തെ തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഉച്ചഭക്ഷണ സമയത്തെ ചെറിയൊരു ഇടവേളയൊഴികെ ഈ തൊഴിലാളികള്‍ സദാസമയവും പൊരിവെയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ചൂടിനെ നേരിടാന്‍ ആവശ്യമായ സുരക്ഷ സംവിധാങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. ഈ വേനലില്‍ 100 ഓളം പേര്‍ക്ക് ജില്ലയില്‍ സൂര്യാഘാതം ഏറ്റെന്ന അനൗദ്യോഗിക കണക്കുകള്‍ പുറത്ത് വരുമ്പോഴാണ് സര്‍ക്കാര്‍ തന്നെ തൊഴിലാളികളോട് ഈ ക്രൂരത കാണിക്കുന്നത്.രാവിലെ ആറ് മണിയോടെ തുടങ്ങുന്ന ജോലി രാത്രി വൈകുംവരെയും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button